Thursday, 15 September 2016

ഇക്കൊല്ലം ഓണം .

കാർമേഘം തിങ്ങിനിന്ന് സൂര്യപ്രകാശത്തെ അകലെ മറച്ച് ഊഷ്മാവിനെ അന്തരീക്ഷത്തിൽ എനിക്കുചുറ്റും ഒരു വലയം തീർത്ത് ,മൗനത്തിൻ്റെ അലർച്ച തിരയടിച്ച, രക്തചുവപ്പ് നിറം കൊടുത്ത മുഖത്ത് കണ്ണ് പൊട്ടിയൊലിച്ച് , ശ്വാസം വെറും വായുമാത്രമാവുന്ന തരത്തിൽ മണ്ണിനോട് ചേർന്ന ആദ്യത്തെ ഓണനാളുകളാവും ഇത് ... ശലഭത്തിൻ്റെ ചിറക് അടുത്ത് കണ്ട ചുവന്ന കണ്ണുകളും വിറക്കുന്ന കൈകളും ഇനി ചിലപ്പോൾ ഉയർന്നെന്ന് വരില്ല ...
എന്തൊക്കെയോ നഷ്ടപ്പെടാൻ ഉണ്ട് എന്ന ഭയമായിരുന്നു ഇന്ന് വരെ ... എന്നാൽ അതൊരു പകൽ കിനാവു പോലെ പൊള്ളയാണ് എന്ന് ഒന്നൂടെ തെളിയിച്ചിരിക്കുകയാണ്.....

No comments:

Post a Comment